ബംഗളൂരു: ജനപ്രിയ ബ്രാൻഡുകള്‍ ഉള്‍പ്പെടെയുള്ള 12 കേക്ക് സാമ്പിളുകളില്‍ ക്യാൻസറിന് കാരണമാകുന്ന ചേരുവകള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോനധയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി ബേക്കറികളില്‍ നിന്ന് ജനപ്രിയ ബ്രാൻഡുകള്‍ ഉള്‍പ്പെടെയുള്ള 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയില്‍ ഇവയിൽ 223 സുരക്ഷിതമാണെന്ന് കണ്ടെത്തി.
എന്നാൽ 12 എണ്ണത്തിൽ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തി. റെഡ് വെല്‍വറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളിലാണ് പ്രശ്നക്കാരായ കൃത്രിമ നിറങ്ങള്‍ കൂടുതല്‍ ചേർക്കുന്നത്. കൃത്രിമ നിറങ്ങള്‍ ചേർത്തിട്ടുണ്ടെന്ന മുന്നറിയിപ്പുപോലും നല്‍കാതെയാണ് പല കേക്കുകളും വിറ്റിരുന്നത്. ഇതെല്ലാം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്