ദീർഘദൂര വിമാന യാത്രകളിൽ വിരസത ഒഴിവാക്കാൻ ചില യാത്രക്കാർ ആശ്രയിക്കുന്ന ഒന്നാണ് മദ്യം. അത്തരം ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം സൗജന്യമാണെന്ന അധിക ബോണസാണ് ഇതിന് കാരണം.എന്നാൽവിമാനത്തിനുള്ളിൽ മദ്യം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഇപ്പോൾ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്.
അതായത് ഉയരം കൂടുംന്തോറും മദ്യത്തിന്റെ ദൂഷ്യഫലവും കൂടും. ജർമ്മൻ എയ്‌റോസ്‌പേസ് സെൻ്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനമാണ് ഉയരവും മദ്യപാനവും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്.
മദ്യപാനവും വിമാന ക്യാബിനിലെ 'ഹൈപ്പോബാറിക്' അവസ്ഥയും സംയോജിപ്പിച്ച് ഉറക്കത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.
18 നും 40 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഒരു കൂട്ടം വ്യക്തികളിൽ പകുതി പേരെ ഒരു അറയിൽ പാർപ്പിച്ച് അവിടെയുള്ള അന്തരീക്ഷമർദ്ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷത്തിലേക്ക് പാകപ്പെടുത്തിയാണ് പഠനം നടത്തിയത്. ഉയരം കൂടും തോറും ഉറക്കത്തിൽ ഹൃദയമിടിപ്പ് വർധിക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.
ഉയരം കൂടുന്തോറും വായു മർദ്ദം കുറയും. വായു മർദ്ദം കുറയുന്തോറും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ കുറയും. തോറാക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ആരോഗ്യകരമായ ഓക്സിജൻ സാച്ചുറേഷൻ ഏകദേശം 90% ആണ്. മദ്യം കഴിക്കാതെ സമാന ഉയരത്തിൽ ഉറങ്ങുന്നവരുടെ ശരാശരി ഓക്സിജൻ നില 88.97% ആയപ്പോൾ മദ്യം കഴിക്കുകയും ഉയരത്തിൽ ഉറങ്ങുകയും ചെയ്തവരുടെ ശരാശരി 85.32% ആയിരുന്നു. ഇത് ഹൃദയാരോഗ്യത്തെ അപായത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്. ഈ ഓക്‌സിജൻ്റെ അഭാവം തലകറക്കമോ ഓക്കാനമോ ഉണ്ടാക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്