ചൂടുകുരുവിനെ പ്രതിരോധിക്കാൻ 8 നിസ്സാരകാര്യങ്ങൾ!

MARCH 10, 2025, 2:54 AM

ചൂടുകാലത്ത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്.

സ്‌കിന്നില്‍ ചെറിയ ചെറിയ കുരുക്കള്‍ വളരുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഇത് പിന്നീട് ശരീരമാസകലം പടരാനും ഏറെ അസ്വസ്ഥത ഉളവാക്കാനും ഇടയാകും.പ്രായഭേദമന്യേ ഏല്ലാവര്‍ക്കും വരുന്ന ചൂടുകുരു പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍

  1. അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  2. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക.ചൊറിയുമ്പോള്‍ അണുക്കള്‍ സ്‌കിന്നിന്റെ അടുത്ത ലെയറിലേക്കും വ്യാപിക്കും. 
  3. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും സ്‌കിന്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
  4. ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക.
  5. ഇലക്കറികൾ ധാരാളം കഴിക്കുക.
  6. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും.
  7. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക.
  8. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും.
  9. ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam