ജോലിസ്ഥലത്തെ സമ്മർദ്ദം സ്വൈര്യം കൊടുത്തുന്നോ? കുറയ്ക്കാൻ 7 ലളിതമായ വഴികൾ

OCTOBER 1, 2024, 2:34 PM

യുവ പ്രൊഫഷണലുകൾക്ക്  ജോലിസ്ഥലത്തെ സമ്മർദ്ദം കൂടിവരികയാണെന്നാണ് റിപോർട്ടുകൾ.  വെൽനസ് പ്ലാറ്റ്‌ഫോമായ YourDOST-ൽ നിന്നുള്ള ഇമോഷണൽ വെൽനസ് സ്റ്റേറ്റ് ഓഫ് എംപ്ലോയീസ് റിപ്പോർട്ട് അനുസരിച്ച്, 21-നും 30-നും ഇടയിൽ പ്രായമുള്ള 64 ശതമാനം ജീവനക്കാരും ഉയർന്ന സമ്മർദത്തോട്  പോരാടുകയാണ്.

ഈ കണ്ടെത്തലുകൾ തൊഴിൽ ശക്തിയിൽ വർദ്ധിച്ചുവരുന്ന മാനസിക ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച്  തുറന്നുകാട്ടുന്നു. കാരണം ചെറുപ്പക്കാരായ ജീവനക്കാർ ജോലിയിലും പുറത്തും വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങളാണ് നേരിടുന്നത്. ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ ചിലപ്പോള്‍ ഒറ്റയ്ക്ക് സാധിക്കണമെന്നില്ല മറ്റുള്ളവരുടെ സഹായം ആവശ്യമായ സാഹചര്യമുണ്ടാകാം. ചില ടിപ്‌സുകൾ പിന്തുടർന്നാല്‍ സമ്മർദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താനാകും. 

  1. ജോലിക്കിടയിൽ ഇടവേളകൾ കണ്ടെത്തുക. കുറച്ചു നേരം ഓഫീസിൽ നിന്നും മാറി നിൽക്കൂ. ഒരു ചെറിയ നടത്തം പോലും സഹായിക്കും
  2. നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്യുക. പ്രാധാന്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക
  3. ശ്വസന വ്യായാമങ്ങൾ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇത് പരീക്ഷിക്കുക
  4. വർക്ക് ഡെസ്ക് വൃത്തിയായി സൂക്ഷിക്കുക. അലങ്കോലമായ അന്തരീക്ഷം മനസ്സിനെ തളർത്താൻ സാധ്യതയുണ്ട്
  5. നിങ്ങൾ ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് നിങ്ങളുടെ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും അറിയിക്കുക
  6. വ്യായാമം ചെയ്യാൻ ശ്രമിക്കുന്നതും നല്ലതാണ്
  7. ജീവിതനിലവാരം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഹോബികൾ. ഇത് ഓരോ വ്യക്തിയുടെയും സൃഷ്ടിപരമായ കഴിവുകളെയും സ്വാധീനിക്കുന്നുണ്ട്. ജീവിതത്തിൽ ശുഭചിന്തകൾ വളർത്തുന്ന ഹോബികൾ എല്ലാവർക്കും വേണം. ഇത് സമ്മർദം അകറ്റാൻ മികച്ച മാർഗമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam