ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഹീബ്രു ഭാഷയിൽ ട്വീറ്റ് ചെയ്തിരുന്ന എക്‌സ് സോഷ്യൽ മീഡിയ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.
ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിന് മറുപടിയായി ഖമേനി ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. @Khamenei_Heb എന്ന എക്സ് അക്കൗണ്ടുവഴിയാണ് ഖമേനി ഹീബ്രുവില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ അക്കൗണ്ട്, എക്സിന്റെ ചട്ടങ്ങള്‍ ലംഘിച്ചു എന്നുകാണിച്ച് സസ്പെൻഡ് ചെയ്യുകയായിരുന്നു.
"സയണിസ്റ്റ് ഭരണകൂടത്തിന് തെറ്റുപറ്റി. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ തെറ്റാണ്. ഇറാൻ്റെ ശക്തിയും കഴിവുകളും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങൾ മനസിലാക്കിക്കൊടുക്കും' - എന്നിങ്ങനെയായിരുന്നു ഖമേനി എക്സില്‍ കുറിച്ചത്.
എന്നാല്‍ ഖമേനിയുടെ പ്രധാന എക്സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഞായറാഴ്ച ഖമേനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്