ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ 

OCTOBER 26, 2024, 5:52 PM

ടെഹ്റാന്‍: ഇറാനില്‍ ഇസ്രായേല്‍ നടത്തിയത് ശക്തമായ ആക്രമണം. കൃത്യമായ ആസൂത്രണത്തോടെ അത്യാധുനിക സന്നാഹങ്ങളോടായിരുന്നു ആക്രമണം. തങ്ങളുടെ മുന്‍നിര യുദ്ധ വിമാനങ്ങളും മിസൈലുകളും തന്നെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ വിന്യസിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ആക്രമണം.

'ഓപ്പറേഷന്‍ ഡേയ്‌സ് ഓഫ് റെപ്പന്റന്‍സ്' എന്നായിരുന്നു ആക്രമണത്തെ വിശേഷിപ്പിച്ചത്. പ്രത്യാക്രമണം പ്രതീക്ഷിച്ച് ഇസ്രായേലി, യുഎസ് വ്യോമ പ്രതിരോധങ്ങളേയും സജ്ജമാക്കിയിരുന്നു. അതേസമയം ഇസ്രായേലിന് തക്ക മറുപടി കൊടുക്കുമെന്ന് ഇറാന്‍ അറിയിച്ചു.

ആക്രമണങ്ങള്‍ക്കായി, ഇസ്രായേല്‍ തങ്ങളുടെ അഞ്ചാം തലമുറ എഫ്-35 ആദിര്‍ യുദ്ധവിമാനങ്ങള്‍, എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകള്‍, എഫ്-16ഐ സൂഫ എയര്‍ ഡിഫന്‍സ് ജെറ്റുകള്‍ എന്നിവ വിന്യസിച്ചിരുന്നു. 'റാംപേജ്' ലോംഗ് റേഞ്ച്, സൂപ്പര്‍സോണിക് മിസൈല്‍, റോക്ക്സിന്റെ സ്റ്റാന്‍ഡ്-ഓഫ് എയര്‍-ടു-സര്‍ഫേസ് മിസൈല്‍ എന്നിവയായിരുന്നു തിരഞ്ഞെടുത്ത ആയുധങ്ങള്‍.

സൈനിക കേന്ദ്രങ്ങളില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അതേസമയം സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയാന്‍ ആണവ, എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ജാഗ്രതയും ഇസ്രായേല്‍ കാണിച്ചു. ഇറാന്റെ 20 മിസൈലുകളിലും ഡ്രോണുകളിലും മൂന്ന് ഘട്ടങ്ങല്‍ലായി 100 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി എന്നാണ് വിവരം.

ആക്രമണത്തിന്റെ ആദ്യ ഘട്ടം ഇറാന്റെ റഡാര്‍, വ്യോമ പ്രതിരോധ സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തരംഗത്തില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടത്. 25-30 പേരടങ്ങുന്ന സംഘങ്ങളായാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. 10 ജെറ്റുകള്‍ ഏകോപിപ്പിച്ച് മിസൈല്‍ ആക്രമണവും നടത്തിയിരുന്നു.  

ടെഹ്‌റാന്‍, ഖുസെസ്ഥാന്‍, ഇലാം പ്രവിശ്യകളില്‍ ഇസ്രായേലിന്റെ ആക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് ഇറാനും അയല്‍രാജ്യമായ ഇറാഖും തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടിരുന്നു. ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനെതിരെ ഇറാന്‍ 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു.

ഹിസ്ബുള്ളയുടെയും ഹമാസിന്റെയും തലവന്മാരെ കൊന്നതിന് പ്രതികാരമായാണ് ഇസ്രായേലിന് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഇതിനുള്ള പ്രത്യാക്രമണമാണ് ഇന്ന് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടികള്‍ മാറ്റി വെക്കുകയായിരുന്നു. മിസൈലുകള്‍ ലക്ഷ്യത്തിലെത്താന്‍ ക്യാമറ സീക്കറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഓപ്പറേഷന്‍ നടത്താന്‍ ഇസ്രായേല്‍ വ്യക്തമായ കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. എന്നിരുന്നാലും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് ഈ ഘട്ടത്തില്‍ കടന്നേക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam