ഹമാസിന് പുതിയ തലവൻ ഉടനില്ല; നിയന്ത്രണം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതിക്ക്

OCTOBER 22, 2024, 9:03 AM

ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് ഉടൻ പിൻഗാമികളുണ്ടാകില്ല. പകരം ദോഹ കേന്ദ്രീകരിച്ച് അഞ്ചംഗ സമിതി ഹമാസിനെ നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ട്. 

അതേസമയം, ഇസ്രയേൽ നീക്കം നടത്തുമെന്ന ഭയമാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, തിടുക്കപ്പെട്ട് പുതിയ നേതാവിനെ നിശ്ചയിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം.

vachakam
vachakam
vachakam

അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മാർച്ച് വരെ ഈ നില തുടരാൻ സംഘടന ധാരണയായതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ഓഗസ്റ്റിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു.

ഈ സമിതി താൽക്കാലിക നിയന്ത്രണം ഏറ്റെടുക്കും. ഗാസയെയും വെസ്റ്റ് ബാങ്കിനെയും പ്രതിനിധീകരിച്ച് ഖലീൽ അൽ ഹയ്യയും സഹർ ജാബറും ഫലസ്തീൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഖാലിദ് മെഷാലും കമ്മിറ്റിയിലുണ്ട്.  നിലവിൽ ഖത്തർ കേന്ദ്രീകരിച്ചാണ് സമിതിയംഗങ്ങളുടെയെല്ലാം പ്രവർത്തനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam