നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം; പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് പതിച്ചു 

OCTOBER 19, 2024, 2:09 PM

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരെ ലെബനനിൽ നിന്ന് ഡ്രോൺ ആക്രമണം. ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. 

ലെബനനിൽ നിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

നെതന്യാഹുവിൻ്റെ സിസേറിയയിലെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

സീസേറിയ പട്ടണത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തില്‍ ആർക്കും പരിക്കുകളില്ല. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു.

ലെബനനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലും ഗ്ലിലോട്ടിലേയും വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam