മൃതദേഹത്തില്‍നിന്ന് ഇസ്രയേല്‍ വിരലുകള്‍ മുറിച്ചെടുത്തു; യഹ്യ സിൻവാറിന്റെ മരണം തലയ്ക്ക് വെടിയേറ്റ്‌ 

OCTOBER 19, 2024, 2:21 PM

ജറുസലേം: ഹമാസ് തലവൻ  യഹ്യ സിൻവാർ പോസ്റ്റ് മാർട്ടം  മരണപ്പെട്ടത് ഇസ്രയേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റെന്ന്  റിപ്പോർട്ട്. യഹ്യ സിൻവാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ.ചെൻ കുഗേനാണ് വിവരം പുറത്തുവിട്ടത് .

ടാങ്ക് ഷെല്ലില്‍നിന്ന് ഉള്‍പ്പെടെ  യഹ്യയ്ക്ക് മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.തെക്കൻ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്  യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. യഹ്യയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ മൃതദേഹത്തിൽ നിന്ന് വിരലുകൾ മുറിച്ചു. 

രണ്ട് പതിറ്റാണ്ടോളം സിൻവാർ ഇസ്രയേല്‍ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡി.എൻ.എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിൻവാറിന്റേത് തന്നെയാണെന്ന് ഉറപ്പാക്കിയത്.  ഇസ്രായേല്‍ സൈന്യം ദന്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിലൂടെ മൃതദേഹം സിന്‍വാറിന്റേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

അതേസമയം യഹ്യയുടെ കൊലപാതകത്തിൽ പ്രതികരിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു. പുതിയ നേതാവ് ആരെന്ന കാര്യത്തിൽ ഹമാസ് തീരുമാനമെടുത്തിട്ടില്ല.

യഹ്യയുടെ സഹോദരൻ മുഹമ്മദ് സിൻവാറിനാണ് കൂടുതൽ സാധ്യത. ഹമാസിൻ്റെ ചരിത്രം പരിശോധിച്ചാൽ നേതാക്കൾ അക്രമത്തിൽ കൊല്ലപ്പെട്ടാലുടൻ പുതിയ നേതാവിനെ കണ്ടെത്തുന്ന പ്രവണതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam