ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടു? ഡിഎൻഎ പരിശോധന നടത്തുകയാണെന്ന് ഇസ്രായേൽ 

OCTOBER 17, 2024, 8:30 PM

ഗാസ: ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഏറ്റുമുട്ടലിൽ ഇസ്രായേൽ പ്രതിരോധ സേന മൂന്ന് അജ്ഞാതരെ വധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരിൽ ഒരാൾ ഹമാസ് തലവൻ യഹ്യ സിൻവാർ ആണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 

ഈ അവസരത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ലെന്നും സ്ഥിരീകരണത്തിനായി അന്വേഷണം നടത്തുമെന്നും സേന പറയുന്നു. ഹമാസിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

തെക്കൻ ഗാസ മുനമ്പിലെ റാഫ നഗരത്തെ ലക്ഷ്യമാക്കിയുള്ള ഗ്രൗണ്ട് ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യം മൂന്ന് തീവ്രവാദികളെ കൊന്നതായി ഇസ്രായേൽ ആർമി റേഡിയോയും പറഞ്ഞു.

vachakam
vachakam
vachakam

ചില  തെളിവുകൾ സൂചിപ്പിക്കുന്നത് പുരുഷന്മാരിൽ ഒരാൾ സിൻവാർ ആണെന്നും സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലി ജയിലിൽ കഴിഞ്ഞ സിൻവാറിൻ്റെ ഡിഎൻഎയുടെ സാമ്പിളുകൾ ഇസ്രായേലിൻ്റെ പക്കലുണ്ട്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam