ജെറുസലേം: കഴിഞ്ഞയാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് എങ്ങനെ തിരിച്ചടി നല്‍കണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് വ്യാഴാഴ്ച രാത്രി യോഗം ചേരും. തിരിച്ചടിയുടെ സമയം സംബന്ധിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച പ്രസിഡന്റ് ജോ ബൈഡന്‍, ഇറാനെതിരായ ആക്രമണം ഒഴിവാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെതിരെ ബൈഡന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണ-അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുന്നത് ഊര്‍ജ വില വര്‍ദ്ധിപ്പിക്കുമെന്നും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും യുഎസ് ആശങ്കപ്പെടുന്നു.
ഇറാനില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ തടയാന്‍ 'ശരിയായ തീരുമാനം' എടുക്കുമെന്ന് സുരക്ഷാ കാബിനറ്റ് അംഗമായ സയന്‍സ് മന്ത്രി ഗില ഗാംലിയല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്