നാറ്റോ അംഗത്വവും, പ്രത്യേക ആയുധങ്ങളും വേണം; വിക്ടറി പ്ലാൻ പാർലമെന്റിൽ അവതരിപ്പിച്ച് സെലെൻസ്‌കി

OCTOBER 16, 2024, 8:21 PM

കീവ് : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തൻ്റെ കർമ്മ പദ്ധതിയിൽ പ്രത്യേക ആയുധങ്ങൾക്കായുള്ള അഭ്യർത്ഥനകളും നാറ്റോ പ്രവേശനവും ഉൾപ്പെടുന്നുവെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി.

“ഞങ്ങൾ ഇപ്പോൾ ഈ വിജയ പദ്ധതിയനുസരിച്ച് നീങ്ങാൻ തുടങ്ങിയാൽ, അടുത്ത വർഷത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്ന് ഉക്രെയ്ൻ പാർലമെൻ്റായ വെർഖോവ്ന റാഡയിൽ ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു.

പുടിൻ എന്താണ് ആഗ്രഹിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ, റഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്നതിന് നാമെല്ലാവരും സാഹചര്യങ്ങൾ മാറ്റണം. സൈനിക, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങൾ  ഉൾപ്പെടുന്ന നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി  അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഉക്രെയ്നിൻ്റെ പ്രതിരോധ സേനയെയും ആയുധങ്ങളും ശക്തിപ്പെടുത്തണം. റഷ്യൻ പ്രദേശങ്ങളിൽ  ഉക്രെയ്ൻ ദീർഘദൂര ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കാനും  സഖ്യകക്ഷികളോട് സെലൻസ്കി  ആവർത്തിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam