ദക്ഷിണാഫ്രിക്കയിൽ കൊടും വരൾച്ചയും ഭക്ഷ്യക്ഷാമവും; കുട്ടികൾക്ക് പോഷകാഹാരക്കുറവ്

OCTOBER 16, 2024, 7:56 PM

നമീബിയ: ദക്ഷിണാഫ്രിക്കയിൽ കൊടും വരൾച്ചയും ഭക്ഷ്യക്ഷാമവും. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ. ഇത് ഒരു സമ്പൂർണ്ണ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിട്ട നമീബിയ, സാംബിയ, സിംബാബ്‍വെ, ലെസോത്തോ, മലാവി എന്നീ രാജ്യങ്ങള്‍ക്ക് പുറമെ, ദക്ഷിണമേഖലയിലെ അംഗോള, മൊസാംബിക്ക് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലായി 65 ലക്ഷത്തോളം പേർക്ക് നേരിട്ട് ഭക്ഷണമെത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം കണക്കാക്കുന്നത്.

പട്ടിണിയും വരള്‍ച്ചയും രൂക്ഷമായതോടെ വടക്കുകിഴക്കൻ നൈജീരിയയിലേക്കടക്കം കുഞ്ഞുങ്ങളുമായി പാലായനം ചെയ്യുകയാണ് മാതാപിതാക്കള്‍. ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻ്റെ പിന്തുണയുള്ള താത്കാലിക ക്യാംപുകളില്‍ കടുത്ത പോഷകാഹാരക്കുറവ് റിപ്പോർട്ടു ചെയ്ത കുട്ടികളുടെ എണ്ണം 2023ലെ അവസാന മാസങ്ങളില്‍ നിന്ന് 2024ലേക്ക് എത്തുമ്പോള്‍ 24 % വർദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

vachakam
vachakam
vachakam

എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മേഖലയിലുടനീളം ശരാശരിയിലും താഴെയുള്ള മഴയ്ക്ക് കാരണമായതിനാൽ കഴിഞ്ഞ വർഷം അവസാനം ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് എയ്ഡ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട താപനില ഉയരുന്നത് അതിൻ്റെ ഫലങ്ങൾ തീവ്രമാക്കിയിരിക്കുന്നു.

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണിതെന്ന്  ഒരു യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സാംബിയയിലെ വിളവെടുപ്പിൻ്റെ 70 ശതമാനവും സിംബാബ്‌വെയിൽ 80 ശതമാനവും നശിപ്പിച്ചതായി ഡബ്ല്യുഎഫ്‌പിയുടെ ദക്ഷിണാഫ്രിക്കൻ റീജിയണൽ ഡയറക്ടർ ലോല കാസ്ട്രോ പറഞ്ഞു.

മഴയുടെ അഭാവം ഈ മേഖലയിലെ ജലവൈദ്യുത ശേഷി കുറയ്ക്കുകയും, നീണ്ട വൈദ്യുതി മുടക്കത്തിന് കാരണമാവുകയും ചെയ്തു.  പഞ്ഞ കാലമായ ഒക്ടോബറെത്തുമ്പോള്‍ പട്ടിണി മരണങ്ങളൊഴിവാക്കാന്‍ അടിയന്തര സഹായമാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് തേടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam