നൈജീരിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 94 മരണം; 50ഓളം പേര്‍ക്ക് പരിക്ക്

OCTOBER 16, 2024, 7:08 PM

ജിഗാവ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റു.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. 

നൈജീരിയയിലെ ജിഗാവ സംസ്ഥാനത്തെ മജിയ നഗരത്തിലെ എക്‌സ്പ്രസ് വേയില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിയുകയായിരുന്നു. ഇതിനുശേഷം ലോറിയിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർദ്ധനവിന് കാരണമായി.

നിലവിൽ 94 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വക്താവ് ലവൻ ഷിസു ആദം പറഞ്ഞു.

vachakam
vachakam
vachakam

എതിരെ വന്ന ട്രക്കിൽ ഇടിക്കാതിരിക്കാൻ ടാങ്കർ വെട്ടിച്ചതാണ് ടാങ്കർ മറിയാൻ കാരണമെന്നും  അദ്ദേഹം പറഞ്ഞു.മരിച്ചവരിൽ ഭൂരിഭാഗവും മജിയ സ്വദേശികളാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam