ലണ്ടന്‍: കാന്‍സര്‍ ചികിത്സ താത്ക്കാലികമായി നിര്‍ത്തി മടങ്ങാനൊരുങ്ങി ചാള്‍സ് രാജാവ്. ആസ്‌ട്രേലിയന്‍ യാത്ര കാരണമാണ് 75 കാരനായ രാജാവ് ചികിത്സ നിര്‍ത്തിവയ്ക്കുന്നത്.
പതിനൊന്ന് ദിവസത്തെ ആസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായി കാമില രാജ്ഞിക്കൊപ്പമാണ് പോകുന്നത്. ഈ യാത്രയ്ക്കായി, ചാള്‍സിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അനുമതി നല്‍കിക്കഴിഞ്ഞു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം രാജാവിന്റെ വിശ്രമ സമയം കൂടി കണക്കിലെടുക്കുന്നതിനാൽ പൊതുപരിപാടികള്‍ കാര്യമായി കുറച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യക്ഷത്തില്‍ തന്നെ രാജാവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാണാനാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്