ജറൂസലേം: മധ്യ-വടക്കന്‍ ഇസ്രായേലിലെ സൈനിക താവളത്തില്‍ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നാണ് ഞായറാഴ്ച വൈകിട്ട് ഉണ്ടായ ആക്രമണം. ഹിസ്ബുള്ള വിക്ഷേപിച്ച ആളില്ലാ വിമാനം (യുഎവി) ടെല്‍ അവീവില്‍ നിന്ന് 40 മൈല്‍ വടക്ക്, ലെബനീസ് അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിന്‍യാമിനയ്ക്ക് സമീപമുള്ള ഒരു താവളത്തില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്