ബയ്‌റൂട്ട്: ഇസ്രായേല്‍ സൈനിക നടപടി തുടരുന്ന ലെബനനില്‍ വീണ്ടും വ്യോമാക്രമണം. സെന്‍ട്രല്‍ ബയ്‌റൂട്ടില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേര്‍ക്ക് പരിക്കേറ്റു. അക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
ലെബനന്റെ തെക്കന്‍മേഖലയില്‍ മുമ്പ് ഉണ്ടായ ആക്രമണത്തില്‍ 10 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്‌നിരക്ഷാ സേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണം ഉണ്ടായത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു.
വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍, നിരീക്ഷണ ഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനം ശക്തിപ്രാപിച്ച ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റമുട്ടലില്‍ 1400-ഓളം ലെബനന്‍കാര്‍ മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്