ക്രിമിയയില്‍ മൃഗശാലാ സൂക്ഷിപ്പുകാരിയെ സിംഹങ്ങള്‍ കടിച്ചുകൊന്നു

OCTOBER 17, 2024, 2:01 AM

ക്രിമിയ: യൂറോപ്പിലെ ഏറ്റവും വലിയ വലിയ സിംഹ പാര്‍ക്കുകളിലൊന്നായ ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കില്‍ മൃഗശാലാ സൂക്ഷിപ്പുകാരിയെ സിംഹങ്ങള്‍ ആക്രമിച്ചു കൊന്നു. 17 വര്‍ഷമായി പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരി ലിയോകാഡിയ പെരെവലോവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

സിംഹങ്ങളുടെ കൂട് വൃത്തിയാക്കാന്‍ അകത്ത് കയറിയ സമയത്തായിരുന്നു അക്രമം ഉണ്ടായത്. ചുറ്റുമതിലിനുള്ളിലെ ഒരു വാതില്‍ പൂട്ടിയിട്ടില്ലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രങ്ങളിലൊന്നായ ടൈഗണില്‍ 60 സിംഹങ്ങളാണുള്ളത്. 70 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് 2012-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഏകദേശം 1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉയര്‍ത്തിപ്പണിത നടപ്പാതകള്‍ സന്ദര്‍ശകര്‍ക്ക്, സ്വതന്ത്രമായി വിഹരിക്കുന്ന സിംഹങ്ങളെ നിരീക്ഷിക്കാന്‍ അവസരമൊരുക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam