സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്കാണ് പുരസ്‌കാരം.
ആണവായുധമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിഹോണ്‍ ഹിഡാന്‍ക്യോ. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു.
ഹിരോഷിമ-നാഗസാക്കി ആണവ ആക്രമണത്തിലെ അതിജീവിതരുടെ സംഘടനയാണ് ഹിബകുഷ. ആണവായുധങ്ങളില്ലാത്ത ലോകത്തിനായുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
ഈ വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 286 അപേക്ഷകളാണ് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് ലഭിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്