ഇറാനെതിരായ ഇസ്രയേലിന്റെ പദ്ധതി പൊളിഞ്ഞു; രഹസ്യ രേഖ ഓൺലൈനിൽ ചോർന്നു 

OCTOBER 20, 2024, 9:00 PM

ടെൽ അവീവ് : ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തയ്യാറാക്കിയ അതീവ രഹസ്യ രേഖ ചോർന്നു. ഇറാനെതിരായ ഇസ്രായേലിൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉന്നതതല ഇൻ്റലിജൻസ് റിപ്പോർട്ടുകളാണ്  ഓൺലൈനിൽ ചോർന്നത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രമുഖ അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഒക്‌ടോബർ 15, 16 തീയതികളിലെ രണ്ട് രേഖകളും ടെലിഗ്രാമിൽ ഇറാൻ അനുകൂല വികാരങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയാണ്  പ്രചരിച്ചിരിക്കുന്നത്.  പുറത്തുവിട്ട രേഖകളില്‍ ഒന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നാഷണല്‍ ജിയോ സ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ ഫയലിലേതാണ്.

”ഒക്ടോബര്‍ 16 ന് ഇറാനെതിരായ ഒരു ആക്രമണത്തിനായി പ്രധാന യുദ്ധോപകരണ തയ്യാറെടുപ്പുകളും രഹസ്യ യുഎവി പ്രവര്‍ത്തനവും ഇസ്രയേല്‍ നടത്തിയിട്ടുണ്ട് എന്ന കാര്യവും ഈ ഫയലില്‍ പറയുന്നുണ്ട്.

vachakam
vachakam
vachakam

രണ്ടാമത്തെ രേഖയില്‍ ഒക്ടോബര്‍ 15-16 തീയതികളില്‍ ഇസ്രയേലി വ്യോമസേന നടത്തിയ ആക്രമണ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണുള്ളത്. രേഖകളിൽ ഇസ്രായേൽ സൈനിക നീക്കങ്ങളും അഭ്യാസങ്ങളും വിവരിക്കുന്നുണ്ടെങ്കിലും  ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നില്ല. 

ലീക്കായ രേഖകൾ  യുഎസ് സർക്കാരിനുള്ളിൽ ഉടനടി ആശങ്കയുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്. ചോർച്ചയുടെ തീവ്രതയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ  ഭിന്നാഭിപ്രായമാണ്. ഈ രേഖ പുറത്തുവന്നത് ഇസ്രയേലിന്റെ പ്ലാനിങുകള്‍ തെറ്റിക്കുക മാത്രമല്ല ശത്രുക്കളുടെ ചാരന്‍മാര്‍ ഇസ്രയേലിലും അമേരിക്കയിലും ഉണ്ടെന്നുള്ളതിന് കൂടി തെളിവായും വിലയിരുത്തപ്പെടുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam