ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടൻ? ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം

OCTOBER 19, 2024, 7:32 PM

കാശ്മീർ:  ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയം ലഫ്.ഗവർണർ മനോജ് സിൻഹ അംഗീകരിച്ചു. 

ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഏകകണ്ഠമായാണ് സംസ്ഥാന പദവി  പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. തുടർന്ന് പ്രമേയം ലഫ്.ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. ഇതിൽ മനോജ് സിൻഹ ഇന്ന് ഒപ്പുവെച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

"ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രക്രിയയുടെ തുടക്കമായിരിക്കും സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം ചർച്ച ചെയ്യാൻ ജമ്മു കശ്മീർ കാബിനറ്റ് മുഖ്യമന്ത്രിക്ക് പൂർണ്ണ അധികാരം നൽകുന്നു. മോദിയും കേന്ദ്ര സർക്കാരും.

vachakam
vachakam
vachakam

ജമ്മുകശ്മീരിന്‌റെ തനതായ വ്യക്തിത്വത്തിന്‌റെയും ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും സംരക്ഷണം പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‌റെ ഉത്തരവാദിത്തമാണെന്നും പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന പദവി സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാന്‍ ഒമര്‍ അബ്ദുള്ള വരുംദിവസങ്ങളില്‍ ഡല്‍ഹി സന്ദര്‍ശിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ നാലിന് ശ്രീനഗറിൽ നിയമസഭ വിളിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam