'സിൻവാറിൻ്റെ മരണം പ്രതിരോധത്തിൻ്റെ അച്ചുതണ്ടിനെ തടയില്ല, ഹമാസ് സജീവമായിരിക്കും'; ആയത്തുള്ള ഖമേനി

OCTOBER 19, 2024, 7:16 PM

ടെഹ്റാൻ: ഹമാസ് നേതാവ് യഹ്യ  സിൻവാറിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. സിൻവാറിൻ്റെ മരണം പ്രതിരോധത്തിൻ്റെ അച്ചുതണ്ടിനെ തടയില്ലെന്ന് ഖമേനി പ്രഖ്യാപിച്ചു. 

പശ്ചിമേഷ്യയിലെ ഇസ്രയേലിൻ്റെയും യുഎസ്സിന്‍റെയും സ്വാധീനത്തിനെതിരായുള്ള ചെറുത്തുനിൽപ്പിനെയാണ് 'പ്രതിരോധത്തിന്‍റെ അച്ചുതണ്ട്' അഥവാ 'എക്സിസ് ഓഫ് റെസിസ്റ്റൻസ്'  എന്ന് വിളിക്കുന്നത്.

“അദ്ദേഹത്തിൻ്റെ നഷ്ടം പ്രതിരോധത്തിന്‍റെ അച്ചുതണ്ടിന് നിസംശയമായും വേദനാജനകമാണ്, പക്ഷേ പ്രമുഖ വ്യക്തികളുടെ രക്തസാക്ഷിത്വത്തോടെ ഈ മുന്നണിയുടെ മുന്നേറ്റം അവസാനിക്കില്ല" , ഖമേനി പ്രസ്താവനയിൽ പറഞ്ഞു. "ഹമാസ് സജീവമാണ്, സജീവമായിരിക്കും", ഖമേനി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൻ്റെ സൂത്രധാരൻ യഹ്യ  സിൻവാറിനെ വധിച്ചതായി ഇസ്രായേൽ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഡ്രോൺ വീഡിയോയും പുറത്തുവന്നിരുന്നു.

അതേസമയം, യഹ്യ സിൻവാറിന് പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണ് ഹമാസ്. പുതിയ തലവനായി നിരവധി പേരുകള്‍ ഉയർന്നു കേൾക്കുന്നുണ്ട്. മഹ്മൂദ് അൽ സഹർ, മുഹമ്മദ് സിൻവാർ, മോസ അബു മർസൂക്ക്, ഖലീൽ അൽ ഹയ്യ, ഖലേദ് മാഷാൽ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam