ശ്രീലങ്കയില്‍ ഇന്ധനവുമായി പോയ ട്രെയിന്‍ കാട്ടാനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് കാട്ടാനകള്‍ കൊല്ലപ്പെട്ടു

OCTOBER 19, 2024, 10:01 PM

കൊളംബോ: വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ ആയിരക്കണക്കിന് ഗാലന്‍ ഇന്ധനവുമായി വന്ന ട്രെയിന്‍ കാട്ടാനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ചു.രണ്ട് കാട്ടാനകള്‍ കൊല്ലപ്പെട്ടു. രണ്ട് ടാങ്കറുകള്‍ പാളം തെറ്റി.  അപകടത്തില്‍  ഒരാള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

തലസ്ഥാനമായ കൊളംബോയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (124 മൈല്‍) അകലെ - പ്രകൃതി പാര്‍ക്കിനും വന്യജീവികള്‍ക്കും പേരുകേട്ട മിന്നേറിയ പട്ടണത്തിലാണ് അപടം നടന്നത്. 20 ഓളം ആനകളുടെ കൂട്ടം റെയില്‍വേ ട്രാക്കിന് മുകളിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ട്രെയിനില്‍ എട്ട് ടാങ്കറുകള്‍ ഉണ്ടായിരുന്നു. അഞ്ച് എണ്ണത്തില്‍ ഡീസലും മൂന്ന് എണ്ണത്തില്‍ പെട്രോളും ആയിരുന്നു. ഓരോന്നിനും 50,000 ലിറ്റര്‍ (ഏകദേശം 132,000 ഗാലന്‍) ശേഷിയുണ്ട്. വന്‍ തോതില്‍ ഇന്ധന ചോര്‍ച്ചയും റെയില്‍വേ ട്രാക്കുകള്‍ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആ ലൈനിലെ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam