യഹ്യ സിൻവാറിന്‍റെ മരണം സ്ഥിരീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കില്ലെന്നും പ്രഖ്യാപനം 

OCTOBER 18, 2024, 8:26 PM

ടെൽ അവീവ്: തങ്ങളുടെ നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു ഹമാസ്. ഹമാസ് ഉപമേധാവി ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇസ്രായേൽ ബന്ദികളോടുള്ള നിലപാട് ഹമാസും പ്രഖ്യാപിച്ചു. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു.

പാലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കുകയും ചെയ്യാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

 കഴിഞ്ഞ ദിവസമാണ് ഗാസയിലുണ്ടായ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ സൂത്രധാരൻ സിൻവാറാണെന്ന് ഇസ്രായേൽ പറയുന്നു. 

തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച സിൻവാർ, 2017 ലാണ്  ഹമാസിൻ്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. തൻ്റെ  ജീവിതത്തിൻ്റെ പകുതിയും ഇസ്രായേൽ ജയിലുകളിൽ ചെലവഴിച്ച സിൻവാർ അവശേഷിക്കുന്ന ഏറ്റവും ശക്തനായ ഹമാസ് നേതാവായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam