സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും വീചാറ്റും ഉപയോഗിക്കരുതെന്ന് ഹോങ്കോങ് 

OCTOBER 23, 2024, 7:01 PM

ഹോങ്കോങ് : സർക്കാർ ഉദ്യോഗസ്ഥർ വാട്സ്ആപ്പ്, വീ ചാറ്റ്, ഗൂഗിൾ ഡ്രൈവ്  തുടങ്ങിയ ജനപ്രിയ ആപ്പുകൾ ഉപയോഗിക്കുന്നത് വിലക്കാൻ  ഹോങ്കോംഗ്. സുരക്ഷാ ഭീഷണിയെത്തുടർന്നാണ് തീരുമാനം.

ഔദ്യോഗിക കമ്പ്യൂട്ടറുകളിൽ നിന്ന് ഉപയോഗിക്കാനാണ് വിലക്ക്. ഗവൺമെൻ്റ് ജീവനക്കാർക്ക്  സ്വകാര്യ ഉപകരണങ്ങളിൽ നിന്ന് സേവനങ്ങൾ ഉപയോഗിക്കാൻ തുടർന്നും അനുവാദമുണ്ട്.

ഓഫീഷ്യല്‍ രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളിൽ  സൂക്ഷിക്കരുതെന്നും, അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുതെന്നും നിര്‍ദേശമുണ്ട്. 

vachakam
vachakam
vachakam

ഹാക്കിംഗ് കൂടുതൽ ഗുരുതരമായ പ്രശ്‌നമായി മാറുന്നതിനാൽ നിരോധനം ആവശ്യമാണെന്ന് റേഡിയോ പരിപാടിയിൽ ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി സൺ ഡോംഗ് പറഞ്ഞു. യുഎസിലെയും ചൈനയിലെയും സർക്കാരുകളും ഇത്തരം കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില ജീവനക്കാർക്കിടയിൽ കുറഞ്ഞ സൈബർ സുരക്ഷാ അവബോധവും സമഗ്രമായ ആന്തരിക നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം സർക്കാരിൻ്റെ സമീപനം ഉചിതമാണെന്ന് ഹോങ്കോങ്ങിലും ബ്രിട്ടനിലും ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ VX റിസർച്ച് ലിമിറ്റഡിൻ്റെ ഡയറക്ടർ ആൻ്റണി ലായ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam