ഭീകരാക്രമണത്തിന് പിന്നാലെ വടക്കൻ ഇറാഖിലും സിറിയയിലും ആക്രമണം അഴിച്ചുവിട്ട് തുർക്കി 

OCTOBER 24, 2024, 6:42 AM

അങ്കാറ: തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നനടന്ന ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് തുർക്കി. ഇറാഖിലെയും സിറിയയിലെയും കുർദിഷ് തീവ്രവാദ കേന്ദ്രങ്ങളിൽ ലക്ഷ്യം വച്ചാണ് ആക്രമണം. 

കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി (പികെകെ) ബന്ധപ്പെട്ട 32 ലക്ഷ്യസ്ഥാനങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പതിറ്റാണ്ടുകളായി തുർക്കിയിലെ വിഘടനവാദി സംഘം തുർക്കിയിൽ പോരാടിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. പികെകെയാണ് ആക്രമണം നടത്തിയതെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞതിന് പിന്നാലെയാണ് തിരിച്ചടി.

vachakam
vachakam
vachakam

കുർദിഷ് ഗ്രൂപ്പിനെ യുഎസും യൂറോപ്യൻ യൂണിയനും നേരത്തെ തന്നെ തീവ്രവാദ ഗ്രൂപ്പായി അംഗീകരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ഓപ്പറേഷൻ യൂണിറ്റുകളും പോലീസും ജെൻഡർമേരിയും സംഭവസ്ഥലത്ത് എത്തിയതായി  യെർലികായ പറഞ്ഞു. 

'അവർ എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, നിന്ദ്യവും അപമാനകരവുമായ ആക്രമണത്തിലൂടെ നമ്മുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ അവർ ശ്രമിച്ചു. അവർ ചെയ്തതിന് തിരിച്ചടി കൊടുക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam