ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയിൽ ധാരണ 

OCTOBER 23, 2024, 8:03 PM

മോസ്‌കോ: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ഷി ജിൻപിങ് പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഷി ജിൻപിംഗ്കൂട്ടിച്ചേർത്തു. അതിർത്തി തർക്കം പരിഹരിക്കാൻ യോഗത്തിൽ ചർച്ചകൾ നടന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച നടക്കുന്നത്.

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചര്‍ച്ച ചെയ്യണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും ചർച്ച ചെയ്യുകയും വേണമെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും നിലനിർത്തണമെന്നും മോദി ആവശ്യപ്പെട്ടു.

അതിർത്തിയിലെ കരാറിനെ സ്വാഗതം ചെയ്ത മോദി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞതിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.

അതേസമയം, അതിർത്തി തർക്കം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികൾ ചർച്ച തുടരും. പരസ്പര സഹകരണത്തിനുള്ള വഴികൾ ഇരു രാജ്യങ്ങളും പരിഗണിക്കും. തന്ത്രപരമായ ആശയവിനിമയം പുനഃസ്ഥാപിക്കപ്പെടും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ചയും നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam