തുര്‍ക്കിയില്‍ ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഐഎസ് എന്ന് സംശയം

OCTOBER 23, 2024, 9:58 PM

അങ്കാറ: തുര്‍ക്കിയില്‍ വന്‍ ഭീകരാക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സ്ഫോടനത്തിലും വെടിവെപ്പിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു.

ആക്രമണത്തില്‍ രണ്ട് ഭീകരരം കൊല്ലപ്പെട്ടിട്ടുണ്ട്. ഒരുകൂട്ടം ഭീകരര്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ചാവേറായ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം.

ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam