വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ആന്റണി ബ്ലിങ്കന്‍ സൗദിയിൽ 

OCTOBER 23, 2024, 8:44 PM

റിയാദ്: ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയിലെത്തി.

ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എന്‍ജി വലീദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലെത്തി സ്വീകരിച്ചു.

ശേഷം ബ്ലിങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദുമായടക്കം കൂടിക്കാഴ്ച നടത്തി. മേഖലയിലെ തന്റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്ബ് ബ്ലിങ്കന്‍ വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞത് സൗദി അറേബ്യ ഈ മേഖലയിലെ ,സുപ്രധാന രാജ്യമാണ് എന്നാണ്. 

vachakam
vachakam
vachakam

വെടിനിര്‍ത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്റെ ശ്രമമെന്നും ബ്ലിങ്കന്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചശേഷം 11 -ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം.

വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കന്‍ നേരത്തെ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam