കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയും സിൻവാറും രക്തസാക്ഷികളെന്ന് ആയത്തുല്ല ഖമേനി 

OCTOBER 23, 2024, 7:30 PM

ടെഹ്‌റാൻ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെയും ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെയും പ്രശംസിച്ച്  ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. 

ധൈര്യവും  ആത്മത്യാഗവും  ഉൾക്കൊള്ളുന്ന "രക്തസാക്ഷി ഹസൻ നസ്‌റല്ല" പോലുള്ള വ്യക്തികൾ ഇല്ലായിരുന്നുവെങ്കിൽ ഹമാസ് എന്ന  പ്രസ്ഥാനം  നാഥനില്ലാതെയായി പോകുമായിരുന്നുവെന്ന്  ഖമേനി പ്രസ്താവിച്ചു.

ഫാർസ് പ്രവിശ്യയിലെ രക്തസാക്ഷികളുടെ അനുസ്മരണത്തോടനുബന്ധിച്ച് നാഷണൽ കോൺഗ്രസ്സ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖമേനിയുടെ പ്രസ്താവന.

vachakam
vachakam
vachakam

അതേസമയം ഇറാനില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതി അടുത്തിടെ ചോര്‍ന്നിരുന്നു.ഇസ്രയേലിന്റെ മുക്കുംമൂലയും തങ്ങളുടെ കൈയിലുണ്ടെന്നും അറ്റകൈ പ്രയോഗത്തിന് നിര്‍ബന്ധിക്കരുതെന്നും ഇറാന്‍ ഇസ്രയേലിന് അവസാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ചോര്‍ന്നുപോയ വിവരങ്ങളില്‍ എന്തെല്ലാമുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇസ്രയേലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളുടെയുമടക്കം കംപ്ലീറ്റ് ലിസ്റ്റ് തങ്ങളുടെ കൈയിലുണ്ടെന്ന ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam