ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

OCTOBER 23, 2024, 7:39 PM

ബെയ്‌റൂട്ട് : ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലെബനനിലെ ബെയ്റൂട്ടിന് സമീപം വ്യോമാക്രമണത്തിൽ ആഴ്ചകൾക്ക് മുമ്പ് കൊലപ്പെടുത്തിയതായി  ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്).

ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഹുസൈന്‍ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീന്‍ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട ഒരു പ്രസ്താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

ഹിസ്ബുള്ളയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള സെപ്റ്റംബറില്‍ കൊല്ലപ്പെട്ടതിന് ശേഷം, ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ സഫീദ്ദീനെ ആണ് പിന്‍ഗാമിയായി കണക്കാക്കിയിരുന്നത്.

vachakam
vachakam
vachakam

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള 25 ലധികം അംഗങ്ങള്‍ ആക്രമണം നടത്തുമ്ബോള്‍ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി ഐഡിഎഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് സഫീദ്ദീനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും ഹിസ്ബുള്ള ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹസന്‍ നസ്‌റുള്ളയുടെ ബന്ധുവായിരുന്നു ഹാഷിമെന്നാണ് ഐഡിഎഫ് പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam