പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ മുന്‍കൈയെടുക്കണമെന്ന് നരേന്ദ്ര മോദി

OCTOBER 22, 2024, 6:48 PM

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പരം ആലിംഗനം ചെയ്താണ് ഇരുനേതാക്കളും സൗഹൃദം പങ്കിട്ടത്. പതിനാറാമത് ബ്രികസ് ഉച്ചകോടിക്കായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ-റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പുടിന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഉക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചയായി. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം റഷ്യ-ഇന്ത്യ ബന്ധം വിശിഷ്ടമാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് സന്തോഷമുണ്ടെന്നും പുടിന്‍ അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയുടെ അവസാനത്തില്‍ കാസന്‍ പ്രഖ്യാപനവും ഉണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ പുതിയ അഞ്ച് ബ്രിക്സ് അംഗങ്ങളെ കൂടി ചേര്‍ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam