പൊതുമാപ്പ് കാലാവധി തീരാന്‍ ഒരാഴ്ച കൂടി; ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇതുവരെ സഹായം തേടിയത് 10,000 പേര്‍

OCTOBER 25, 2024, 7:17 AM

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാന്‍ ഇനി 7 ദിവസം കൂടി മാത്രം. ഇതിനോടകം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സഹായം തേടിയത് 10,000 നിയമ ലംഘകര്‍. 1300 പാസ്പോര്‍ട്ടുകളും 1700 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും കോണ്‍സുലേറ്റ് ഇതുവരെ അനുവദിച്ചു. കൂടാതെ 1500ലധികം എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനും വിവിധ ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങള്‍ നല്‍കിയതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.

പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബയോമെട്രിക് രേഖകള്‍ നല്‍കുന്നത് ഒഴികെ യുഎഇ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് കോണ്‍സുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാന്‍ സഹായിക്കുന്നത്. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദുബായിലെ അല്‍ അവീര്‍ സെന്ററിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

യാത്രാ വിലക്കുള്ളവര്‍ക്ക് വിലക്കുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാതെ രാജ്യം വിടാന്‍ കഴിയില്ല. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഒക്ടോബര്‍ 31 ന് പൊതുമാപ്പ് കാലയളവ് അവസാനിക്കും. ഇനിയും അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam