ബെയ്ജിങ്: കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ ആയിരത്തോളം കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ പൂട്ടി ചൈന. ജനന നിരക്കില്‍ കുത്തനെയുണ്ടയ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഒദ്യോഗിക റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയത്. 2023 ല്‍ 14,808 കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിയിരുന്നു. 274,400 എണ്ണമാണ് പ്രവര്‍ത്തനം തുടര്‍ന്നിരുന്നത്. ഇതാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. കഴിഞ്ഞവര്‍ഷം മാത്രം അടച്ചുപൂട്ടിയത് 5,645 എണ്ണമാണെന്നും ചൈനീസ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജനസംഖ്യാ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം ഉള്‍പ്പെടെ ചൈന നടപ്പിലാക്കിയിരുന്നു. 1979 മുതല്‍ 2016 വരെ ഈ നയം തുടര്‍ന്നുവന്നിരുന്നു. ഇത്തരം നയങ്ങളുടെ അനന്തര ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍. പിന്നീട് ഇത് പിന്‍വലിച്ചെങ്കിലും ഇതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നില്ല. ഒരു വശത്ത് ജനന നിരക്കും പ്രത്യുല്‍പാദന നിരക്കും കുറയുമ്പോള്‍ മറുവശത്ത് വാര്‍ദ്ധക്യ ജനസംഖ്യ കുത്തനെ വര്‍ധിക്കുകയാണ്. അതിനാല്‍ അടച്ചുപൂട്ടുന്ന കിന്‍ഡര്‍ കര്‍ട്ടനുകള്‍ പലതും വൃദ്ധജന കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്