ജിദ്ദ: മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദി വിഷന്‍ 2030 പദ്ധതി ആരംഭിച്ച് എട്ട് വര്‍ഷത്തിനിടെ 21,000 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ശമ്പളം കുറഞ്ഞ ജോലി, നിയമവിരുദ്ധമായ ജോലി സമയം, മനുഷ്യാവകാശ ലംഘനങ്ങള്‍, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്നത്.
ഐടിവിയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററിയായ ''കിംഗ്ഡം അണ്‍കവേഡ്: ഇന്‍സൈഡ് സൗദി അറേബ്യ'യില്‍ ആണ് തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്റെ നേര്‍ചിത്രം നല്‍കുന്നത്.
വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 21,000 വിദേശ തൊഴിലാളികള്‍ മരിച്ചുവെന്ന് ഐടിവിയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം 650 ലധികം നേപ്പാള്‍ തൊഴിലാളികളുടെ മരണത്തിന്റെ കാരണം അജ്ഞാതമാണെന്ന് നേപ്പാളിലെ വിദേശ തൊഴില്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഡോക്യുമെന്ററിയില്‍, താന്‍ പലപ്പോഴും 16 മണിക്കൂര്‍ ഒരു ടണലില്‍ ജോലി ചെയ്യാറുണ്ടെന്ന് ഒരു തൊഴിലാളി പറഞ്ഞു. ആഴ്ചയില്‍ 84 മണിക്കൂര്‍ വരെയാണ് ജോലി. സൗദിയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പ്രതിവാര തൊഴില്‍സമയം 60 മണിക്കൂറാണ്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് രാജ്യത്തെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തബൂക്ക് പ്രവിശ്യയില്‍ സൗദി അറേബ്യ നിര്‍മ്മിക്കുന്ന നഗര വികസന പദ്ധതിയാണ് നിയോം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2017-ല്‍ സമാരംഭിച്ച ഇത്, ചെങ്കടലിന്റെ വടക്കേ അറ്റത്ത്, ഈജിപ്തിന്റെ കിഴക്ക് അക്കാബ ഉള്‍ക്കടലിനും തെക്ക് ജോര്‍ദാനും കടന്ന് സ്ഥിതി ചെയ്യുന്നു. നിയോമിന്റെ നിര്‍മ്മാണ വേളയില്‍ 100,000 ത്തോളം പേര്‍ അപ്രത്യക്ഷരായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്