ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. ഖമേനിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) തിടുക്കം കൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. 1989 ലാണ് 85 കാരനായ അദ്ദേഹം പരമോന്നത നേതാവായി ചുമതലയേറ്റത്.
ഇറാൻ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ സൈനിക താവളങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ഉടലെടുത്ത സാഹചര്യത്തിലാണ് സുപ്രധാന നേതാവിൻ്റെ ആരോഗ്യനില വഷളായതായി വാർത്തകൾ പുറത്തുവരുന്നത്.
റൂഹൊള്ള ഖൊമേനി മരിച്ചതിന് ശേഷം 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി ചുമതലയിൽ ഇരിക്കുന്ന നേതാവാണ് ആയത്തുള്ള അലി ഖമേനി. 85-കാരനായ ഖമേനി അർബുദ ബാധിതനാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഖമേനിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഖമേനി ഗുരുതരാവസ്ഥയിലായത്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സിയുടെ മരണത്തോടെ, ഖമേനിയുടെ പിന്‍തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2024 മേയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് റെയിസിയും ഇറാന്റെ വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടത്. ഖമേനിയുടെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്നയാളാണ് റെയ്‌സി.
ഖമേനിയുടെ രണ്ടാമത്തെ മകൻ മൗജ്തബ ഖമേനി (55) പിൻഗാമിയാകുമെന്നാണ് സൂചന. ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ അടിമുടി ബാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്