ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടി; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപം മാറ്റിയ ചൈനീസ് യുവതി ഒടുവില്‍ പിടിയില്‍

OCTOBER 29, 2024, 7:18 AM

ബെയ്ജിങ്: വിമാനക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.5 യുവാന്‍ (1.77 കോടി ) തട്ടിയെടുത്ത ചൈനീസ് യുവതി പിടിയില്‍. 30 കാരിയായ ഷീ എന്ന യുവതിയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തായ്ലന്‍ഡില്‍ അറസ്റ്റിലായത്. പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ പലതവണ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപവും വേഷവും മാറിയാണ് യുവതി ഒളിവില്‍ കഴിഞ്ഞത്.

യുവതി പതിവായി മുഖം മറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ അനധികൃത കുടിയേറ്റക്കാരിയാണെന്ന സംശയത്തില്‍ ഇമിഗ്രേഷന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി അറസ്റ്റിലാവുന്നത്. തായ്ലന്‍ഡിലെ ഇവരുടെ വിസ കാലാവധി അവസാനിച്ചതായും പൊലീസ് കണ്ടെത്തി.

ഏകദേശം പത്ത് വര്‍ഷത്തോളമായി യുവതി ഇത്തരത്തില്‍ തട്ടിപ്പ് തുടങ്ങിയിട്ടെന്നാണ് കണ്ടെത്തല്‍. 2016-2019 കാലയളവിലാണ് കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പ്രമുഖ വിമാന കമ്പനികളുമായി ബന്ധമുണ്ടെന്ന വ്യാജേന യുവതി ആളുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ശേഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വന്‍ തുക കൈക്കലാക്കും. ആളുകള്‍ തട്ടിപ്പ് മനസിലാക്കുന്നതിന് മുന്‍പേ ഷീ രാജ്യം വിട്ടിരുന്നു.

ഷീ യെ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും തായ് അധികൃതര്‍ വെളിപ്പെടുത്തി. തട്ടിപ്പ് നടത്തി സമ്പാദിച്ച പണമുപയോഗിച്ചാണ് യുവതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപമാറ്റം നടത്തിയത്.

അതേസമയം ചൈനയ്ക്ക് കൈമാറും മുന്‍പ് തായ് വിസ നിയമ ലംഘനത്തിനുള്‍പ്പെടെയുള്ള കേസുകള്‍ പ്രതിക്കെതിരെ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam