ജറുസലേം: ഇറാനെതിരായ ഇസ്രയേലിൻ്റെ ആക്രമണം ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് അല്ലാതെ അമേരിക്കയുടെ ഉത്തരവനുസരിച്ചല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അത് എന്നും അങ്ങനെ തന്നെയാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇറാൻ്റെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമിച്ചതെന്ന തെറ്റായ മാധ്യമ റിപ്പോർട്ടുകളും നെതന്യാഹുവിൻ്റെ ഓഫീസ് നിഷേധിച്ചു.
"ഇറാൻ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തു, ശനിയാഴ്ച ഞങ്ങൾ ആക്രമിച്ചു. ഇറാനിലെ ആക്രമണം കൃത്യവും ശക്തവുമായിരുന്നു, അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്തു. ലളിതമായ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം, നമ്മെ ആരെങ്കിലും ഉപദ്രവിച്ചാൽ ഞങ്ങൾ അവരെ ഉപദ്രവിക്കും- നെതന്യാഹു കൂട്ടിച്ചേർത്തു.
ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഏകദേശം 200 മിസൈലുകൾ ഇസ്രായേലിന് നേരെ തൊടുത്തു, എന്നിരുന്നാലും ഭൂരിഭാഗവും രാജ്യത്തിൻ്റെ വ്യോമ പ്രതിരോധം തടഞ്ഞു.
ഇറാനിലെ മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റു പ്രദേശങ്ങള്‍ക്കും നേരെ മൂന്നു ഘട്ടമായാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്