കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, രണ്ട് ദിവസത്തെ വെടിനിര്‍ത്തലും പരിമിതമായ ബന്ദി കൈമാറ്റവും മുന്നോട്ടുവെച്ചു.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പാലസ്തീന്‍ തടവുകാര്‍ക്ക് പകരം ഗാസയില്‍ തടവിലാക്കപ്പെട്ട നാല് ഇസ്രായേല്‍ ബന്ദികളെ കൈമാറുന്നത് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് സിസി കെയ്റോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പദ്ധതി ഔപചാരികമായി ഇസ്രയേലിനെയോ ഹമാസിനെയോ അറിയിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്ത് മാസങ്ങളായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സിസിയുടെ ഇടപെടല്‍. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ തിരിച്ചടി നല്‍കിതിന് പിന്നാലെ സംയമനത്തിനായി ആഗോള തലത്തില്‍ ആഹ്വാനം മുഴങ്ങിയിട്ടുണ്ട്. ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം തിങ്കളാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്