ബെയ്ജിങ്: ചൈനയുടെ ബില്യണ്‍ ഡോളര്‍ പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ (BRI) നിന്നും ബ്രസീല്‍ പിന്മാറി. ഇന്ത്യക്ക് ശേഷം പദ്ധതിയില്‍ പങ്കാളികളാകാതെ പിന്മാറുന്ന രണ്ടാമത്തെ ബ്രിക്‌സ് രാജ്യമാണ് ബ്രസീല്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ നേതൃത്വത്തിലുള്ള ബ്രസീല്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ (ബിആര്‍ഐ) ചേരില്ലെന്നും പകരം ചൈനീസ് നിക്ഷേപകരുമായി സഹകരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും അന്താരാഷ്ട്ര കാര്യങ്ങളുടെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് സെല്‍സോ അമോറിം തിങ്കളാഴ്ച പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നവംബര്‍ 20 ന് ബ്രസീല്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് തിരിച്ചടി. ബ്രസീലിന്റെ സമ്പദ്വ്യവസ്ഥയിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ അടുത്തിടെ ഈ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ബ്രസീലിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്.
''ഒരു പ്രവേശന കരാര്‍ ഒപ്പിടാതെ തന്നെ ചൈനയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ബ്രസീല്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം ബ്രസീലിയന്‍ പത്രമായ ഒ ഗ്ലോബോയോട് പറഞ്ഞു. തങ്ങള്‍ കരാറില്‍ ഒപ്പിടുന്നില്ലെന്നും ചൈനീസ് അടിസ്ഥാന സൗകര്യ വ്യാപാര പദ്ധതികള്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി ആയി എടുക്കാന്‍ ബ്രസീല്‍ ആഗ്രഹിക്കുന്നില്ലെന്നും സെല്‍സോ അമോറിം പറഞ്ഞു.
ചൈനയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാന്‍ രാജ്യങ്ങളുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച് നടപ്പാക്കാനൊരുന്ന BRI പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതികൂടിയാണ്. അതേസമയം പദ്ധതിയോടുള്ള എതിര്‍പ്പ് ആദ്യമേ തന്നെ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്