ഹിസ്ബുല്ലയുടെ പുതിയ തലവനായി മുതിർന്ന നേതാവ് നയിം കാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രല്ലയും അദ്ദേഹത്തിൻ്റെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന ഹാഷിം സെഫിദ്ദീനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സംഘടനയിൽ നേതാവില്ലാതെ ആയിരുന്നു.
സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് നയീം ഖാസിം. ഹിസ്ബുല്ലയുടെ ഉപനേതാവായി ഇതുവരെ പ്രവർത്തിച്ചിരുന്നത് നയീം ഖാസിം ആയിരുന്നു. 30 വർഷത്തോളം ഹിസ്ബുല്ലയിൽ പ്രവർത്തിച്ച വ്യക്തിയാണ് നയിം ഖാസിം.
ഹിസ്ബുള്ളയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ഖാസിം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരു പ്രസ്താവനയിൽ സംഘടന വ്യക്തമാക്കി. 1953-ൽ ബെയ്റൂട്ടിലാണ് ഖാസിം ജനിച്ചത്. 1991-ൽ സംഘടനയുടെ ഡെപ്യൂട്ടി ചീഫായി ഖാസിം നിയമിതനായി. 1992-ൽ ഹിസ്ബുള്ളയുടെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ അദ്ദേഹം ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നുണ്ട്. നസ്രല്ലയുടെ കൊലപാതകത്തിന് ശേഷം, ഖാസിം മൂന്ന് തവണ ടെലിവിഷൻ അഭിസംബോധന ചെയ്തിട്ടുണ്ട്.
ഷിയാ രാഷ്ട്രീയത്തില്‍ ഒരു നീണ്ട ചരിത്രമുണ്ട് ഖാസിമിന്. ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായാണു ഖാസിമിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1970-കളില്‍, അന്തരിച്ച ഇമാം മൂസ അല്‍-സദറിന്റെ ഡിസ്‌പോസസ്ഡ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഖാസിം.
അത് പിന്നീട് ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്മെന്റിന്റെ ഭാഗമായി. ഷിയാപ്രവര്‍ത്തകരിലെ പുതിയ തലമുറയെ പ്രചോദിപ്പിച്ച ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് 1976ല്‍ അമാല്‍ വിട്ടു. തുടര്‍ന്ന, 1982 ലെ ഇസ്രായേല്‍ ലെബനന്‍ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുള്ളയുടെ രുപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
2005-ല്‍ 'ഹിസ്ബുള്ള, ദി സ്റ്റോറി ഫ്രം വിത്ത്' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്