ദുബായ്: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഗാസയിലെയും ലെബനനിലെയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ചത്.
ഇറാനും അനുകൂല സംഘങ്ങളും നിരന്തരം ആക്രമിക്കുകയാണെന്നും ഏതൊരു പരമാധികാര രാഷ്ട്രത്തെയും പോലെ സ്വയം സംരക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഗാസയിലെയും ലെബനനിലെയും വെടിനിര്‍ത്തലിനെ ബാധിക്കും എന്നതിനാല്‍ തിരിച്ചടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഗാസയില്‍ യുദ്ധം തുടങ്ങിയ ശേഷം രണ്ടുതവണയാണ് ഇസ്രായേലിലേക്ക് ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയത്. രണ്ടുതവണയും ഇസ്രയേല്‍ തിരിച്ചടിച്ചു. 2023 ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ സ്ഥാനപതികാര്യാലയം ആക്രമിച്ചതിനുള്ള മറുപടിയായി ഏപ്രില്‍ 13-നായിരുന്നു ആദ്യത്തേത്. പിന്നീട് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും ഇറാന്‍ സേനാ കമാന്‍ഡറെയും വധിച്ചതിന് തിരിച്ചടിയായി ഒക്ടോബര്‍ ഒന്നിനുമായിരുന്നു ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്