ഗാസ സിറ്റി: ഹമാസിന്റെ നാല് ഇസ്രായേല്‍ ബന്ദികളെ ഫലസ്തീന്‍ തടവുകാര്‍ക്കായി കൈമാറുന്നതിന് ഈജിപ്ത് ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു. പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ബന്ദികളാക്കിയ ചിലരെ മോചിപ്പിക്കാനും ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഞായറാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഞായറാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു. ഹമാസ് ഭീകരര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ പ്രവേശിച്ച് 1,200 പേരെ കൊല്ലുകയും 250 ലധികം ബന്ദികളാക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്കയും ഖത്തറും ഈജിപ്തും നേതൃത്വം നല്‍കി. ഗാസയില്‍ ഇസ്രയേലിന്റെ തിരിച്ചടിയായ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 43,000 ലേക്ക് അടുക്കുന്നതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നിലധികം മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശേഷവും വീണ്ടും നടത്തുന്ന ചര്‍ച്ചകളുടെ ലക്ഷ്യം ഒരു മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെയും ഹമാസിനെയും സമ്മതിക്കുക എന്നതാണ്.
ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, സിഐഎയുടെയും ഇസ്രായേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുടെയും ഡയറക്ടര്‍മാരുമായി ഖത്തറില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണിനൊപ്പം കെയ്റോയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിച്ച സിസി, താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കി 10 ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ഇസ്രായേലില്‍ നിന്നോ ഹമാസില്‍ നിന്നോ അഭിപ്രായമൊന്നും ഉണ്ടായില്ലെങ്കിലും മധ്യസ്ഥ ശ്രമത്തോട് അടുപ്പമുള്ള ഒരു പാലസ്തീന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്