ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ചലനം പലപ്പോഴും ഭൂമിയുടെ ഭൂപ്രദേശത്ത് വിള്ളലുകള്‍ ഉണ്ടാക്കുന്നു. ഇപ്പോള്‍ ഭൂമിയിലെ രണ്ടാമത്തെ വലിയ ഭൂഖണ്ഡമായ ആഫ്രിക്ക രണ്ടായി പിളരുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ലൈവ് സയന്‍സ് പ്രകാരം ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റത്തില്‍ (EARS) വിള്ളല്‍ കാണപ്പെട്ടു. ആഫ്രിക്ക രണ്ടായി വിഭജിക്കപ്പെടും എന്ന് പറയുമ്പോള്‍ തന്നെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രലോകം പറയുന്നു.
ബിബിസി സയന്‍സ് ഫോക്കസ് പറയുന്നതനുസരിച്ച്, 2018 മാര്‍ച്ചില്‍ തെക്കുപടിഞ്ഞാറന്‍ കെനിയയില്‍ നിലം കീറിയപ്പോഴാണ് വിള്ളല്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഇവിടെ പഠനം നടന്നു. അഗ്‌നിപര്‍വ്വതത്തിലെ ചാരം നിറഞ്ഞ ഈ പ്രദേശത്ത് കനത്ത മഴ അനുഭവപ്പെടുകയും അതിലൂടെ ഒഴുകുന്ന വെള്ളം ചാരത്തിന്റെ പാളിയെ ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ ഇത് വര്‍ഷങ്ങളോളം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് വലിയ ഒരു വിള്ളല്‍ നെയ്റോബി ഹൈവേയുടെ ഒരു ഭാഗം തന്നെ വിഴുങ്ങുകയുണ്ടായി.
ഇപ്പോള്‍ ചെങ്കടല്‍ മുതല്‍ മൊസാംബിക് വരെയുള്ള 2,175 മൈല്‍ (3,500 കിലോമീറ്റര്‍) നീളമുള്ള താഴ്വരകളുടെ ശൃംഖലയായ EARS-ല്‍ ഭീമാകാരമായ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നു. ഈ വിള്ളല്‍ ആഫ്രിക്കന്‍ ഫലകത്തെ വലിയ നൂബിയന്‍ ഫലകവും ചെറിയ സോമാലിയന്‍ ഫലകവുമായി രണ്ട് വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. സൊമാലിയന്‍ ഫലകം നുബിയന്‍ ഫലകത്തില്‍ നിന്ന് കിഴക്കോട്ട് വലിക്കുകയാണെന്ന് ലൈവ് സയന്‍സ് വിശദീകരിക്കുന്നു. കൂടാതെ, ഈ രണ്ട് ഫലകങ്ങളും വടക്ക് അറേബ്യന്‍ ഫലകത്തില്‍ നിന്ന് വേര്‍പെടുത്തുകയും എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ വി ആകൃതിയിലുള്ള വിള്ളല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ ഭാഗത്ത് അറേബ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയില്‍ ഏകദേശം 35 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളല്‍ രൂപപ്പെടാന്‍ തുടങ്ങി. 25 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ വിള്ളല്‍ തെക്കോട്ട് നീണ്ട് വടക്കന്‍ കെനിയയെ വേര്‍പെടുത്താന്‍ തുടങ്ങിയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. വിള്ളലിനു പിന്നിലെ കാരണം, ഫ്‌ളഡ് ബസാള്‍ട്ട്‌സ് എന്നറിയപ്പെടുന്ന വലിയ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളാണ്. ഈ വിള്ളല്‍ മണ്ണൊലിപ്പുള്ള ഗല്ലിയാണെന്ന് ജിയോളജിസ്റ്റുകള്‍ കരുതുന്നു. എന്നിരുന്നാലും നിര്‍ദ്ദിഷ്ട സ്ഥലത്ത് അതിന്റെ രൂപീകരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളലുമായി അതിന്റെ രൂപത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്