കീവ്: വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ റദ്ദാക്കി. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ അന്താരാഷ്ട്ര പരിപാടികളും മാറ്റിവെക്കാനും പുതിയ തിയതികള്‍ തയ്യാറാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് സെലെന്‍സ്‌കിയുടെ പ്രസ് സെക്രട്ടറി സെര്‍ജി നൈക്കിഫോറോവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ ആഴ്ച അവസാനം സെലെന്‍സ്‌കി സ്‌പെയിനും പോര്‍ച്ചുഗലും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു.
റഷ്യന്‍ സൈന്യം ഖാര്‍കിവ് മേഖലയെ ആക്രമിക്കുന്നതിനാല്‍ ഉക്രെയ്ന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ആക്രമണം റഷ്യ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. റഷ്യ നിരവധി ഗ്രാമങ്ങള്‍ പിടിച്ചെടുത്തു. ആയിരക്കണക്കിന് സാധാരണക്കാരെ ഇവിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവ് നഗരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന വോവ്ചാന്‍സ്‌കിലും റഷ്യന്‍ സൈന്യം പ്രവേശിച്ചതിന് ശേഷം നിര്‍ണായകമായ യുദ്ധം നടക്കുന്നു.
നഗരം പിടിച്ചെടുക്കാനുള്ള സൈനികബലം ഇല്ലെങ്കിലും വിതരണ ലൈനുകള്‍ അപകടത്തിലാക്കാനും നഗരത്തെ വളയാനും റഷ്യക്ക് കഴിയും.
റഷ്യ ഖാര്‍കീവ് പിടിച്ചെടുത്താല്‍ തലസ്ഥാനമായ കീവിന്റെയും സ്ഥിതി മോശമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്