ടെൽ അവീവ്: യുഎൻ ഏജൻസിയായ യുഎന്‍ആര്‍ഡബ്ല്യുഎ (UNRWA) നിരോധിക്കുമെന്ന് ഇസ്രായേൽ. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഏജൻസിയെ നിരോധിക്കാൻ ഇസ്രയേലിന്റെ തീരുമാനം.
അറബ്-ഇസ്രായേൽ യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത പലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി 1948 ലാണ് ഏജൻസി സ്ഥാപിതമായത്. അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവയ്ക്ക് പുറമേ, സിറിയ, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലും ഏജൻസി പ്രവർത്തിക്കുന്നു.
അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഏഴ് ലക്ഷത്തോളം പലസ്തീനികളാണ് കുടിയൊഴിക്കപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനങ്ങള്‍, പുനരധിവാസം, ക്യാംപിലെ സൗകര്യങ്ങള്‍ എന്നീ ആവശ്യങ്ങളാണ് ഏജന്‍സി കൈകാര്യം ചെയ്യുന്നത്.
യുഎന്നിലെ അംഗങ്ങളായ രാജ്യങ്ങള്‍ നല്‍കുന്ന തുകകളിലും യുഎന്‍ സംഭാവനകളിലുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ നിയന്ത്രണത്തിലെ മേഖലയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന ആദ്യ നിയമവും ഏജന്‍സിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്ന രണ്ടാമത്തെ നിയമവുമാണ് ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്