സോൾ: റഷ്യ-ഉക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ പോരാട്ടത്തിൻ്റെ രീതിയും സ്വഭാവവും മാറുകയാണ്. വിജയം എളുപ്പമല്ലെന്ന് റഷ്യ തിരിച്ചറിഞ്ഞതോടെ ഇവരെ സഹായിക്കാൻ ഉത്തരകൊറിയയിൽ നിന്നുള്ള സൈനികർ രംഗത്തെത്തിയിരിക്കുകയാണ്.
പ്രത്യേക കരാറിൻ്റെ അടിസ്ഥാനത്തിൽ പതിനായിരത്തിലധികം ഉത്തരകൊറിയൻ സൈനികർ ഉക്രൈനിലെത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഉക്രെയിൻ യുദ്ധഭൂമിയിലെ അനുഭവക്കുറവും കാലാവസ്ഥയും ഉത്തരകൊറിയൻ സൈനികർക്ക് തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും ഒരു കൂട്ടം സൈനികർ ഇപ്പോൾ റഷ്യൻ സൈന്യത്തിൻ്റെ ഭാഗമാണ്.
വലിയ വെല്ലുവിളി മുന്നിൽ ഉണ്ടെങ്കിലും രാജ്യത്തിന് പുറത്തുള്ള സൈനിക സേവനത്തിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന കണക്കുകൂട്ടലാണ് സൈനികരെ ഉക്രെയ്നിലേക്ക് ആകർഷിക്കുന്നത്.
എന്നാല്‍ ഉത്തരകൊറിയൻ സൈനികരെ ഉക്രൈനിലേക്ക് അയക്കുന്നത് വലിയ സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഉത്തരകൊറിയയുടെ സൈനിക വിന്യാസം പോരാട്ടത്തിന് നിർണായക മാറ്റമുണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്