സോൾ: ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ സൈന്യത്തെ വിന്യസിക്കുന്നതിന് പകരമായി ആണവായുധങ്ങളുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യ മോസ്‌കോയോട് ഉത്തര കൊറിയ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ.
തന്ത്രപരമായ ആണവായുധങ്ങൾ, രഹസ്യാന്വേഷണ ഉപഗ്രഹങ്ങൾ, ആണവ അന്തർവാഹിനികൾ എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ സാങ്കേതിക വിദ്യകൾ ഉത്തരകൊറിയ ആവശ്യപ്പെടുമെന്ന് കിം പറഞ്ഞു.
അതേസമയം റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെ വിന്യസിക്കുന്നത് കൊറിയൻ ഉപദ്വീപിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ അത് കൊറിയൻ ഉപദ്വീപിലെ സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും കിം പറഞ്ഞു.
റഷ്യയിലേക്കുള്ള ഉത്തര കൊറിയയുടെ സൈനിക വിന്യാസത്തെക്കുറിച്ച് ദക്ഷിണ കൊറിയ ആഴ്ചകളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ഉക്രൈനെതിരെ വിജയം എളുപ്പമല്ലെന്ന് റഷ്യ തിരിച്ചറിഞ്ഞതോടെ ഉത്തരകൊറിയയിൽ നിന്നുള്ള സൈനികരെ രംഗത്തിറക്കിയിരിക്കുകയാണ്. യുദ്ധക്കളത്തിൽ റഷ്യക്കാർക്ക് ഉത്തര കൊറിയൻ സൈനികർ എത്രത്തോളം സഹായകരമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്