കൊച്ചി: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ 24കാരി കൊച്ചി സൈബർ പൊലീസിന്റെ വലയിലായി. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോൾ (24) ആണ് കുടുങ്ങിയത്. ഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാൽ ദിവസ വരുമാനമായി നിശ്ചിത ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ (എഎസ്ഒ) എന്ന ഓൺലൈൻ വ്യാജ ബിസിനസ് ആപ്പിൽ ആളുകളെ ചേർത്തു പണം സമ്പാദിക്കാമെന്നു പറഞ്ഞ് ആയിരത്തഞ്ഞൂറോളം പേരിൽ നിന്നു ലക്ഷങ്ങളാണ് തട്ടിയെടുത്തത്.
ഇതിൽ വിശ്വസിച്ച് ഒട്ടേറെപ്പേർ യുവതിയുടെ അക്കൗണ്ടിലേക്കും ഇവർ നൽകിയ മറ്റ് അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും ലാഭവും ആപ്ലിക്കേഷനിൽ കാണിച്ചിരുന്നതിനാൽ കൂടുതൽപേർ തട്ടിപ്പിന് ഇരയായി.
ആദ്യം പണം നിക്ഷേപിച്ച പലർക്കും നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതിനാൽ അവർ വഴിയും പലരും കുരുങ്ങി.
ആപ്ലിക്കേഷനിൽ കാണിച്ച തുകയും ലാഭവും പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണു പലർക്കും തട്ടിപ്പു മനസ്സിലായത്. തുടർന്ന് ഫോർട്ട്കൊച്ചി സ്വദേശിയും മറ്റ് 52 പേരും ചേർന്നു പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്