കണ്ണൂർ: കളക്ടർ അരുണ്‍ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തത തേടി പ്രത്യേക അന്വേഷണസംഘം. കളക്ടറില്‍നിന്ന് വീണ്ടും മൊഴിയെടുക്കുന്നത് തീരുമാനിക്കാൻ വെള്ളിയാഴ്ച കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം യോഗംചേരും.
യാത്രയയപ്പ് യോഗത്തിനുശേഷം 'ഒരു തെറ്റുപറ്റി'യെന്ന് അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്േട്രറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട് പറഞ്ഞെന്നും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ പ്രതികരണം.
ഒക്ടോബർ 21-ന് രാത്രി കളക്ടറുടെ ക്യാമ്ബ് ഓഫീസിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ അത് പൂർണമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായും അതിലുണ്ടായിരുന്നു. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയ്ക്കും അതേ മൊഴിനല്‍കിയെന്ന് കളക്ടർ പിന്നീട് പറഞ്ഞു.
എന്നാല്‍, 'പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്ന്' കളക്ടർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് പോലീസിനെ കുഴക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്